നീണ്ട ഇരുപത്തിയഞ്ചുവർഷം
എന്റെ സന്തതസഹചാരിയായിരുന്നവർ
ആദ്യമാദ്യം പാകമാകാത്ത വള്ളിയിൽ
കാൽ തിരുകിക്കയറ്റാൻ ഭയന്ന്
മുറിയുടെ ഒരു കോണിലേയ്ക്ക് എടുത്തിട്ടു
അവയുടെ ദൈന്യമായ നോട്ടം
പലപ്പോഴും എന്റെ ചങ്ക് പൊളിച്ചിരുന്നു
പിന്നെപ്പിന്നെ ഞാൻ ആ വള്ളികളിൽ
നിർബന്ധമായും കാലുകൾ തിരുകിക്കയറ്റാൻ ശ്രമിച്ചു.
പതിയേ വേച്ച് വേച്ച് ഞാനവയെയും കൊണ്ട്
നടക്കാൻ പഠിച്ചു.......
നീണ്ട ഇരുപത്തിയഞ്ച് വർഷം
പലപ്പോഴും ആ വള്ളികൾ ശക്തമായി
എന്റെ കാൽപ്പാദങ്ങളെ നോവിച്ചിരുന്നു
എങ്കിലും കല്ലിലും മുള്ളിലും എന്റെ കാലിന് രക്ഷയായ
അവയെ തള്ളിപ്പറയാൻ എനിക്കായില്ല
കുറെ നടന്ന് തേഞ്ഞപ്പോൾ ആ വള്ളികൾ എന്റെ
കാൽപ്പാദങ്ങളുമായി പ്രണയത്തിലായി
പിരിയാൻ കഴിയാതവർ ഇഴുകിച്ചേർന്നു
വാറഴിച്ച് വയ്ക്കുമ്പോൾ അവയുടെ നിഴൽ
എന്റെ കാൽപ്പാദങ്ങൾക്കു മുകളിൽ
വെളുത്ത പാടായി പറ്റിക്കിടന്നിരുന്നു
അഞ്ചുവിരലുകളുടെയും പിന്നെ ഉപ്പൂറ്റിയുടെയും
ചതവുകൾ അവയ്ക്ക് പുറത്ത് ചിത്രം വരച്ചിരുന്നു.
നീണ്ട ഇരുപത്തിയഞ്ച് വർഷം
നോവിച്ചിരുന്നെങ്കിലും എനിക്കവയെ
ഉപേക്ഷിക്കാൻ തോന്നിയില്ല
അവർ എന്റെ ശരീരത്തിന്റെ ഭാഗമായിത്തീർന്നിരുന്നു.
ഞെരിഞ്ഞും അമർന്നും വലിഞ്ഞുമുരഞ്ഞും
അവർ എന്റെ കൂട്ടുകാരായിമാറിയിരുന്നു
ഇനിയെന്റെ അവസാന യാത്രയിലും
എനിക്ക് കൂട്ടായി അവരുണ്ടാകണം.....
അവർ മാത്രം... അവർ മാത്രം...!
അതെ, ഒന്നു പറഞ്ഞൊട്ടെ, വളരെ മീനിങ്ങ് ഫുള്ള് ആയ കവിത!! ഏന്റെ സ്വന്തം കഥ പൊലെ തോന്നി പോയി. ഒന്നൊറ്ത്താൽ ആദ്യമേ പാകമായി നല്ലൊണം ഇണ ചേറ്ന്നു പിന്നീട് “ലൂസ്” ആയി ഊരി പോകുന്നതിലും എത്രയൊ ഭേധം ആണ് ആദ്യത്തെ ഈ ചെറിയ നോവ് അല്ലേ ?
ReplyDelete“കുറെ നടന്ന് തേഞ്ഞപ്പോൾ ആ വള്ളികൾ എന്റെ
കാൽപ്പാദങ്ങളുമായി പ്രണയത്തിലായി
പിരിയാൻ കഴിയാതവർ ഇഴുകിച്ചേർന്നു
വാറഴിച്ച് വയ്ക്കുമ്പോൾ അവയുടെ നിഴൽ
എന്റെ കാൽപ്പാദങ്ങൾക്കു മുകളിൽ
വെളുത്ത പാടായി പറ്റിക്കിടന്നിരുന്നു“-
ആ വരികള് അതി മനോഹരമായിരിക്കുന്നു!!! മടി പിടിച്ചിരിക്കാതെ ഇതു പൊലെ ഇടക്ക് എഴുതൂ… കവിത എന്ന രീതിയില് എനിക്ക് സത്യത്തില്‍ ഇതിലും ഇഷ്ടമായത് ഇദെഹത്തിന്റെ തന്നെ വേറെ ഉണ്ട്. ബട്ട് ഫൊറ് ദി മീനിങ്ങ് ഫുള്നെള്സ്സിന് ഒരു 9 മാറ്ക്ക് ഇരിക്കട്ടെ !!!!
താങ്ക്യൂ ചട്ടമ്പി. നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നല്ലോ?. ഇത് കവിതയൊന്നുമല്ലാന്നേ. വെറുതെ മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചു. കവിതയെഴുതുന്നവർ കണ്ടാൽ എന്നെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തും.
ReplyDeleteചെരുപ്പിനും ഒരുപാട് കഥകള്‍ പറയാനുണ്ടാകും അല്ലെ?? ഹോ എത്ര ചെരിപ്പുകളെ ഞാന്‍ വലിച്ചെറിഞ്ഞിരിക്കുന്നു.. :(
ReplyDeleteഒറ്റയ്ക്കിരിക്കുമ്പോള്‍ ചോദിച്ചു നോക്കു. ഒരു പാട് പറഞ്ഞുതരും. :)
Delete