“ഡോക്ടർ, എന്റെ മുതുകത്ത് ഭയങ്കര ചൊറിച്ചിൽ, ചില സമയത്ത് അത് എന്നെ ദേഷ്വ്യം പിടിപ്പിക്കുന്നു. ജോലി ചെയ്യാനാകുന്നില്ല, ഇതൊരു രോഗമാണോ പ്രതിവിധിയുണ്ടോ?”
എന്റെ സുഹൃത്തായ ഡോക്ടർ നെ ഒരാൾ ഫോണിൽ വിളിച്ച് ചോദിച്ചത്രെ. സരസനായ ഡോക്ടർ തിരിച്ച് ചോദിച്ചു..
"അങ്ങ് ഒരു എഴുത്തുകാരനാണോ? ബ്ലോഗ്, ഫേയ്സ്ബുക്ക് പേജ് എന്നിവ കൈകാര്യം ചെയ്യുന്നുണ്ടോ? ആണെങ്കിൽ ഇതൊരു രോഗമല്ല, മറിച്ച് ഈ വിധ സെറ്റപ്പുകൾ ഒന്നുമില്ലെങ്കിൽ ഇതൊരു ത്വക് രോഗമാണ് “നൊറ്റാൾജിയ പരെസ്തെറ്റിക”. ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ആം ലാക്റ്റിൻ ക്രീം പോലുള്ളവ ഉപയോഗിച്ച് ചർമ്മം ഈർപ്പമുള്ളതായി സൂക്ഷിക്കുക. ചൊറിച്ചിലിനൊരാശ്വാസം കിട്ടും. അതല്ല നേരത്തേ പറഞ്ഞ എഴുത്തിന്റെ അസുഖമുണ്ടെങ്കിൽ അടുപ്പമുള്ള ആരെക്കൊണ്ടെങ്കിലും “പുറം ചൊറിയിക്കുക” ഓരോ രണ്ട് പോസ്റ്റുകൾക്കും ഇടയിലും ഇങ്ങിനെ പുറം ചൊറിയിച്ചുകൊണ്ടേയിരിക്കുക, പ്രത്യേകിച്ചും തരുണീമണികളുടെ അഴകാർന്ന നഖക്ഷതമേറ്റാൽ ആ ചർമ്മത്തിലെ ചൊറിച്ചിൽ താനേ മാറും.... ആഹാ.....ഹാ... എഴുത്തുകാരനും പിന്നെ വായനക്കാർക്കും പരമ സുഖം!!
(Photo: Google Search - from The Telegraph page)
അപ്പോള്‍ ഇതാണ് എഴുത്തിന്‍റെ ഉദ്ദേശം...........എനിക്ക് ചൊറിഞ്ഞും വരുനുണ്ട്
ReplyDeleteപുറം ചൊറിയുന്നതും ഒരു കലയാണ് റഫീക്... :)
Deleteഅയ്യോ ! എന്തൊരു ഡോക്ടര്‍ ആണിത് !! "അടുപ്പം" നിന്നാല്‍ പുറം ചൊറിഞ്ഞു തരുന്നത് നില്‍ക്കില്ലേ? പിന്നെ തരുണി മണികള്‍ക്ക് അവരുടെ നഘങ്ങള്‍ വിലപെട്ടതാണ് ! അവര്‍ അധികം ചൊറിയാനും പോകുന്നില്ല . അപ്പോള്‍ ഈ എഴുതുക്കാരന്റെ ചൊറിച്ചിലിന്റെ കാര്യം കഷ്ടമാണേ!!!! പിന്നെ ആ ഡോക്ടര്‍ ഒരു സത്യം പറഞ്ഞു , വായനക്കാരന് ഈ പുറം ചൊറിച്ചില്‍ കാണാന്‍ ഒരു സുഖം തന്നെ ആണ്. അതോ കൂടുതല്‍ വായിച്ചു വായനക്കാരന്റെ ആണോ പുറം ചൊറിഞ്ഞു തുടങ്ങുന്നേ? ശോ, ആലോചിച്ചു എന്റെ പുറം ചൊറിഞ്ഞു തടങ്ങിയോ? ഹഹഹ ;)
ReplyDelete