Wednesday, May 8, 2013

എന്റെ കുള്ളൻ മരങ്ങൾ



എന്റെ കുള്ളന്‍ മരങ്ങള്‍


നോക്കാനാളില്ലാതെ വെട്ടിയൊതുക്കാതെ
എന്റെ കുള്ളന്‍ മരങ്ങള്‍ 
വളര്‍ന്നു വലുതായിരിക്കുന്നു
ചട്ടി പിളര്‍ന്ന് വേരുകള്‍ 
തറയിലേയ്ക്ക് താഴ്ന്നിറങ്ങിത്തുടങ്ങി
സ്വാതന്ത്ര്യത്തിന്റെ പുതിയ ചില്ലകള്‍
വായുവില്‍ തലയാട്ടി നിന്നു
ഞാനെന്തിനീ ചുവരുകള്‍ക്കുള്ളില്‍
ഇനിയും അവയെ തളച്ചിടണം?
ഇരുട്ടുമുറിയിലെ ശ്വാസം മുട്ടലില്‍ നിന്ന്
ഞാനവര്‍ക്ക്  മോചനം നല്‍കി
പാവം എന്റെ ബോണ്‍സായ് കുട്ടികള്‍






5 comments :

  1. വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ തള്ളക്കോഴി കുഞ്ഞുങ്ങളെ കൊത്തി ഓടിക്കുന്ന പോലെ മരക്കുട്ടികളെയും അവയുടെ സ്വാതന്ത്ര്യത്തിനു വിടൂ.. ഇരുട്ട് മുറികളില്‍ തളച്ചിടുന്ന മനസ്സുകളെയും....

    ReplyDelete
  2. ഇന്നത്തെ കുട്ടികള്‍ കുള്ളന്‍ മരങ്ങളെപ്പോലെ ആയി പോകുന്നില്ലേ എന്ന് ഒരു സംശയം...

    ReplyDelete
    Replies
    1. അതെ. ഫ്ലാറ്റിനുള്ളിൽ തളച്ചിടപ്പെടുന്ന ബാല്യം, അച്ഛനമ്മമാരുടെ ഇഷ്ടത്തിനൊത്ത് വളച്ചൊടിച്ച് മുരടിപ്പിക്കപ്പെടുന്നു അവരുടെ വളർച്ചയും സ്വപ്നങ്ങളും.

      Delete
  3. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ബോണ്‍സായി !!!

    ReplyDelete