Wednesday, August 3, 2016

അറബ് ന്യൂസിന് ഹാലിളകി


അറബ് ന്യൂസ് പറയുന്നത് ഇന്ത്യൻ മാ‍ദ്ധ്യമങ്ങൾ കള്ളം പറയുന്നു എന്നാണ് !!! എല്ലാം ഭദ്രമെങ്കിൽ പിന്നെ എന്തിനാണ് സൌദി ഓജറിലെ 31,000 തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതി നൽകിയത്? ( ഈ പറയുന്ന അറബ് ന്യൂസ് തന്നെയാണ് ഇതും റിപ്പോർട്ട് ചെയ്തത് !!!) ഒന്നും ഇല്ലാതെ ഒരു രാജ്യം മറ്റൊരു രാജ്യത്തേയ്ക്ക് അവരുടെ മന്ത്രിയെ അയയ്ക്കുകയും നയതന്ത്രതലത്തിൽ ചർച്ച ചെയ്ത് വിഷയം പരിഹരിക്കാൻ മുതിരുകയുമില്ലല്ലോ? മറ്റ് നിരവധി രാജ്യക്കാർക്കും ആശങ്കയുള്ളാപ്പോൾ ഇന്ത്യാക്കാർക്ക് മാത്രം എന്താ ഇത്ര ചൊരുക്ക് എന്നാണ് അറബ് ന്യൂസ് കാരുടെ ചോദ്യം... !!! ഇതുവരെയും ഇന്ത്യൻ ഗവണ്മെന്റും എംബസ്സിയും അവരുടെ പൌരന്മാരുടെ കാര്യത്തിൽ ഇത്രയും ഉണർന്നു പ്രവർത്തിച്ചിരുന്നില്ല. ഫിലിപ്പൈൻസ് എംബസ്സിയും മറ്റ് യൂറോപ്യൻ എംബസ്സികളും മാത്രമാണ് പണ്ടും എന്തെങ്കിലും മിണ്ടിയിരുന്നത്. ഇപ്പോൾ ആ സ്ഥിതി മാറി ഇന്ത്യാക്കർക്കും ചോദിക്കാനും പറയാനും ആളുണ്ടെന്നു വന്നപ്പോൾ അറബ് ന്യൂസ് പത്രത്തിന് ഹാലിളകി.

No comments :

Post a Comment