Saturday, March 2, 2013

വരണമാല്യം

വരണമാല്യം

കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂ‍ക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ
ആ ദലങ്ങളിൽ പറ്റിയ മൺ തരികൾ കുടഞ്ഞ്
വീണ്ടും  മോഹനാരിനാൽ നീ കോർത്തെടുക്കൂ
വരണമാല്യമായ് ചൂടുവാനായില്ലെങ്കിലുമവ
പട്ടടയിൽ എൻ യാത്രയ്ക്ക് കൂട്ടായിരിക്കട്ടെ
കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂ‍ക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ


അവസാന വാക്കുകൾ കൊണ്ടെങ്കിലും
നിനക്കാകട്ടെയാ രക്തഹാരം പൂർത്തിയാക്കുവാൻ
കാലമേറെയായ് ഒരോ പൂവിതളും കൂട്ടി വയ്പ്പു ഞാൻ
വാടാതെ നിറം മങ്ങാത്തൊരോർമ്മയായ്
സ്നേഹത്തിൻ മഞ്ഞു തുള്ളി പനിനീരായ് തളിച്ച്
കാലത്തിൻ ചൂടിനാൽ കരിവാളിക്കാതെ കാത്തു ഞാൻ
കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂ‍ക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ

------>OoO<------

Picture Curtsey:  (C)Dolls of India.com

 




3 comments :

  1. ചോദ്യം : വരണ്യമാല്യം ആയി ചൂടുവനായിലെങ്കില്‍ പിന്നെ എന്തിനായി ഈ കവിതയ്ക്ക് ആ പേര് തന്നെ ഇട്ടതു? രക്തഹാരം എന്നോ മറ്റോ മതിയായിരുന്നില്ലേ? ആലോചിക്കാതെ പേര്‍ ഇട്ടതൊന്നുമല്ല , കാരണം ഉള്ളിന്റെ ഉള്ളില്‍ അത് വരണമാല്യം ആകണം എന്ന് തന്നെ ആണ് കവിയുടെ മനസ്സില്‍ !!! അല്ലെ?
    കൊഴിഞ്ഞു വീണ മൊഴിപ്പൂക്കളുടെ ദളങ്ങള്‍ മോഹനാരു കൊണ്ട് കോര്‍ത്തെടുക്കൂ - എന്തൊരു മനോഹരമായിരിക്കുന്നു!! ആ വരികള്‍ പിടിച്ചു.

    ReplyDelete
  2. താങ്ക്സ്.... വെറുതെ കവി ഓരോന്നാഗ്രഹിച്ചിട്ട് വല്ല കാര്യോണ്ടോ കല്യാണീ. :)

    ReplyDelete