സഹചാരി
ഞാനിതൊക്കെയാണെന്ന് പറഞ്ഞിട്ടും
എന്നെ വിട്ടുപോകാതെ നീ അടുക്കുന്നതെന്തേ?
ഇനി നിന്നെ ഞാന്‍ എന്തു പറഞ്ഞ്- പറിച്ചെറിയും?
ഇനിയൊരുവേള പറിച്ചെറിഞ്ഞെന്നാകിലും
അതൊരു ചങ്ക് പിളര്‍ക്കും നോവാവില്ലെ?
കൂടെ വരരുതെന്നു പറഞ്ഞു പലവട്ടം
പക്ഷേ നീയെന്റെ നിഴലായി മാറി
കാണരുതെന്നു പറഞ്ഞു പലവട്ടം
പക്ഷേ നീയെന്റെ കണ്ണാടിയായി മാറി
വിളിക്കരുതെന്നു പറഞ്ഞു പലവട്ടം
പക്ഷേ നീയെന്റെ നാദമായി മാറി
അങ്ങിനെ ഊന്നുവടിയായും, മിന്നാമിന്നിയായും
നീയെന്നിലലിയാന്‍ ശ്രമിക്കുന്നതെന്തേ?
ഇനി എന്തു പറഞ്ഞ് ഞാന്‍ നിന്നെ പറിച്ചെറിയും
അതെന്താ ഇപ്പോള്‍ പെട്ടന്ന് അങ്ങിനെ തോന്നാന്‍ ? ഇത് എന്തോടു കഷ്ടമാണിത് !!!! നിഴലും കണ്ണാടിയും ഊന്നുവടിയും നാദവും ഒക്കെ ആണേല്‍ എന്തിനാ പിന്നെ അത് പറിചെറിയണം വലിച്ചെറിയണം എന്നൊക്കെ ചുമ്മാ ചിന്തിച്ചു കൂട്ടുന്നെ? അത് അവിടെ തന്നെ നില്‍ക്കട്ടെ....
ReplyDeleteശരിയാണ് "അത്" അവിടെ നില്‍ക്കട്ടെ, കവിതയെ പറ്റി പറയാം ആദ്യം - സഹാചാരിയുടെ വിവരണം ഒത്തിരി നന്നായിരിക്കുന്നു - എല്ലാം തന്നെ !! നിഴല്‍, കണ്ണാടി,നാദം , ഊന്നുവടി , പിന്നെ മിന്നാമിന്നി .....
ഇനി മനസ്സില്‍ വന്നത് പറയട്ടെ - അതെ ഈ കവിക്ക് " To live in the moment " ചെയ്യാന്‍ അറിഞ്ഞു കൂടെ? കവിക്ക് ശ്രമിക്കാം ... എപ്പോഴും നാളെയെ പറ്റിയുള്ള അമിതമായ ആശങ്ക കൊണ്ട് ഈ കവി ഇന്ന് ജീവിക്കാന്‍ മറന്നു പോകുനുണ്ടോ എന്ന് ഒരു സംശയം !!!!!!
നല്ല വിലയിരുത്തല്‍ . താങ്ക്യൂ..
Deleteഹഹഹ. “ജീവിക്കാന്‍ മറന്നുപോയ കവി”
ഇഷ്ടമുണ്ടായിട്ടല്ലല്ലോ? എന്തിനു സ്വന്തം ദുഃഖം മറ്റുള്ളവരെക്കൊണ്ട് ചുമപ്പിക്കണം എന്നോര്‍ത്തിട്ടല്ലേ വേണ്ടാന്ന് കവി പറയുന്നത്, ഒഴിഞ്ഞ് പോ എന്ന് പറയുന്നത്? അല്ലാതെ, അങ്ങിനെ പറിച്ചെറിയുമ്പോള്‍ അതൊരു “ചങ്ക് പിളര്‍ക്കും നോവ്” ആവില്ലേ?.
കമന്റടി വീരയാണല്ലേ ചട്ടമ്പി? (രണ്ടു പ്രാവശ്യം വന്നു ഒരേ കമന്റ്. ഒന്ന് ഡെലീറ്റിയിട്ടുണ്ട് ഞാന്‍ :) )
അതെ ഈ സഹചാരി നിഴല്‍ ആണെന്നല്ലെ പറഞ്ഞത് ! അപ്പൊ പിന്നെ കുഴപ്പം ഇല്ല ! കൂടുതല്‍ ആലോചിച്ചു ബേജാര്‍ ആകേണ്ട അതിന്റെ നിലനില്‍പ്പിനും കവി വേണ്ടേ ???
Deleteഒരു ദുഃഖം ചുമക്കല് ! ഈ ചങ്കു പിളര്‍ക്കുന്ന നോവെല്ലാം ഓര്‍ത്തിട്ടാണ് ദുഃഖം !! അത് മറക്കു , അപ്പോള്‍ ദുഖോം ഇല്ല ,അത് ആരെ കൊണ്ട് ചുമപ്പിക്കുകയും വേണ്ട ;) - കേട്ടല്ലോ !!
പിന്നെ കമന്റ് അടി ,ചടംബിക്ക് അതൊക്കെ അറിയൂ .... അറിയുന്ന അടവ് ഒന്ന് കൂടെ പ്രയോകിച്ചു പോയി സോറി :)
മിന്നമിന്നിയായ് മാറിയാല്‍ ഇടക്കെങ്കിലും സുഖമുള്ള ഓര്‍മകളില്‍ മിന്നിത്തെളിയുന്ന ആളാവാം........
ReplyDeleteചങ്കു പിളര്‍ക്കും നോവിനാല്‍ parrecheriyenda ...അവിടെയിരുന്നോട്ടെ...ആരോടും പങ്കുവക്കാത്ത
ഓര്‍മകളില്‍ അല്ലെ? ആരും അറിയില്ല............
ഊന്നുവടിയായി തോന്നിയെങ്കില്‍ ജീവിതാവസാനംവരെ കൂടെയുണ്ടാകും............
അതാ പേടി!...:)
Deleteചില ബന്ധങ്ങള്‍ അങ്ങിനെയാണ് അപ്പൂസേ...
ReplyDeleteഎന്റെ മനസ്സിൽ അങ്ങിനെയൊരു ബന്ധം ഉടക്കിക്കിടക്കുന്നു .... :)
Delete