Thursday, December 20, 2012

എനിക്കുമില്ലേ മോഹങ്ങൾ..! (Soliloquy of a Sweet Young Tree!)



എനിക്കുമില്ലേ മോഹങ്ങൾ..!
(Soliloquy of a Sweet Young Tree!)

ദാ  തൊട്ടടുത്ത് തന്നെയുള്ള എന്റെ കൂട്ടുകാരെ നോക്കു.  പ്രണയലോലുപരായി അവർ പരസ്പരം ആലിംഗനബദ്ധരാകുമ്പോൾ അവജ്ഞയും സങ്കടവും അടക്കാനാവാതെ  ഞാനെന്റെ മൊട്ടയായ ദേഹത്തേയ്ക്ക് നോക്കും. അവർ ആടിത്തിമിർക്കുന്നത് കാണുമ്പോൾ കണ്ണുകൾ പൂട്ടി ഞാനിരിക്കും. പ്രഭാതത്തിലെ മഞ്ഞും ഇളം വെയിലുമേറ്റ്  കാറ്റിന്റെ മർമ്മരത്തിനൊപ്പം അവർ കഥകൾ പറഞ്ഞും പാട്ടുപാടിയുമിരിക്കുമ്പോൾ എന്നെ മൊട്ടയടിച്ചവരെ ഞാൻ മനസ്സിൽ ശപിക്കും. എന്തിനെന്നെ നിങ്ങൾ ഈ കോലത്തിലാക്കി?  അന്തരീക്ഷത്തിലേയ്ക്ക് കൈകൾ വീശാൻ മോഹമുണ്ട്. ആടിപ്പാടാൻ മോഹമുണ്ട്, എന്റെ കൂട്ടുകാരെപ്പോലെ പൂവിടാൻ, പുഷ്പിണിയാവാൻ......

വലിയ വീട്ടിൽ നിന്നും വന്നവർ എന്നെ കൊണ്ടുപോയപ്പോൾ  എല്ലാരും പറഞ്ഞു.  ഹോ അവൾ രക്ഷപ്പെട്ടു. ഈ കാട്ടിൽ കിടന്ന് നരകിക്കണ്ടല്ലോ? സമയത്തിന് വെള്ളം ആഹാരം ഒക്കെ കിട്ടില്ലെ!.. അവളുടെ ഭാഗ്യം!.  പക്ഷേ ബാല്യം കഴിഞ്ഞ് പെണ്ണായപ്പോൾ കൊണ്ടുവന്ന് നിർത്തിയവരുടെ മട്ട് മാറി... ദാ കണ്ടില്ലേ ഇപ്പോൾ ഈ കോലത്തിലും. അവരുടെ മുറ്റം അലങ്കരിക്കാന്  എന്റെ വന്യസൌന്ദര്യത്തെ അവരില്ലാതാക്കി. അലറിത്തുള്ളിപ്പെയ്യുന്ന പേമാരിയിൽ മുടിയഴിച്ചിട്ട് യക്ഷിയെപ്പോലെ അലറിവിളിക്കാനിപ്പോൾ കഴിയില്ലല്ലോ!.

കാ‍ലം കഴിയുമ്പോൾ, മനുഷ്യന്റെ  ഈ ഭ്രമമൊടുങ്ങുമ്പോൾ വീണ്ടും ഞാൻ ജരാനരബാധിച്ച് ആർക്കും വേണ്ടാത്തവളായി ഈ കോണിൽ ഉണങ്ങി നിൽക്കുമായിരിക്കും.  എന്നെത്തേടി കിളികൾ വരില്ല, ഫലങ്ങളില്ലാത്തമരത്തിൽ ആരാണ് വിരുന്ന് വരിക? ഒരു കുളിർകാറ്റുപോലും ഈ വഴി വരില്ല!.  

ജീവിതം സഫലമാക്കാൻ ആഹാരവും വെള്ളവും മതിയോ ? എനിക്കുമില്ലേ മോഹങ്ങൾ?



[ചിത്രങ്ങൾ കടപ്പാട്: Ms. Marie Kiriyanthan Jacob  (USA) &  Google (USA) !]

9 comments :

  1. ഒരു നല്ല കവിത വായിച്ച പ്രതീതി ! എന്തോ ജന്മനാ ഒരു ചട്ടമ്പി ആയ എനിക്ക് ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ എന്തോ ഒന്ന് കുരുങ്ങിയ ഒരു അനുഭവം ആ മൊട്ട മരമാണോ ഞാന്‍ ? എനിക്കും സ്വാതന്ത്ര്യം ആകുന്ന പേമാരിയില്‍ മുടിയഴിച്ച് അലറി വിളിക്കാന്‍ മോഹം . പക്ഷെ ആ മൊട്ട മരത്തിനു കിട്ടുന്ന സുരക്ഷിതത്വത്തില് സമാധാനം കാണുകയാണ് ഞാന്‍ ! നാളെയെ പറ്റി ആലോചികുന്നില്ല "ഉടമസ്ഥന്റെ" ഭ്രമം അടങ്ങി ഞാന്‍ ഉണങ്ങി പോയാല്‍ എല്ലാം കഴിഞ്ഞില്ലേ ? പിന്നെ എന്റെ ആവലാതികള്‍ക്ക് പ്രസക്തി എന്ത് ?

    ReplyDelete
    Replies
    1. കെട്ടുകാഴ്ചയ്ക്കായി കൊണ്ടുപോകുന്ന ഓരോ പെണ്ണും ഇതുപോലുള്ള ഓരോ മരമാണ് അവരിലെ നൈസർഗ്ഗിക സൌന്ദര്യത്തെ സ്വന്തം ഇഷ്ടത്തിനു വെട്ടിയൊരുക്കി പ്രദർശിപ്പിക്കുന്നവർ കാണിക്കുന്ന ക്രൂര വിനോദം. ഒടുവിൽ ഭ്രമം അടങ്ങി ഉണങ്ങിക്കൊഴിയുമ്പോൾ വെട്ടിമുറിച്ച് ഫയർവുഡാക്കപ്പെടും...ജാ‍ഗ്രതൈ..!! :)

      Delete
    2. അതിനു ആ പാവം മൊട്ട മരം എന്ത് പിഴച്ചു? അതിനെ "ഉടമസ്ഥന്‍ " മേടിച്ചു കൊണ്ട് പോയതല്ലേ? പക്ഷെ ഉടമസ്ഥന് തല മാത്രമേ വെട്ടി "മോഡി" പിടിപ്പിക്കാന്‍ കഴിയു ! ആ മൊട്ട മരത്തിനു വേരുകള്‍ ഉണ്ട്! അവയെ ആര്‍ക്കും തൊടാന്‍ പറ്റില്ല. അത് വച്ച് അവിടെ അവള്‍ ആടി തിമിര്ക്കുകയും അവളുടെ കാല്‍ വിരലുകള്‍ കൊണ്ട് ചിത്രം വരക്കുകയും ചെയ്യും.ആ മൊട്ട തല ഒരു മഞ്ഞു മലയുടെ മുകള്‍ ഭാഗം മാത്രമാണെന്ന് അവളുടെ "ഉടമസ്ഥന്‍ " അറിയാതെ പോയി !!! തിരിച്ചു അങ്ങോട്ടും "ജാഗ്രതൈ "

      Delete
  2. നമിച്ചേ.. നമിച്ചു... യു ആർ റിയലി എ ചട്ടമ്പി...:)

    ReplyDelete
  3. വലിയ മരങ്ങള്‍ ഒക്കെ മാറ്റി കുഴിച്ചിടാന്‍ ഇപ്പൊ മഷീന്‍ ഉണ്ട്, :) അതുകൊണ്ട് അകത്തിരുന്നു ബോറടിക്കുന്ന മരങ്ങള്‍ക്ക് വീണ്ടും കാട്ടിലേക്ക് തന്നെ പോവാം..(വേണമെങ്കില്‍),)

    ReplyDelete
    Replies
    1. പോകുന്നതൊക്കെ കൊള്ളം അതേ ഷേപ്പില്‍ തിരികെയെത്തണംന്നെയുള്ളൂ ;)താങ്ക്സ് ശ്രുതി :)

      Delete