Monday, March 4, 2013

ആലിംഗനം



ആലിംഗനം

അവന്‍ ചിലപ്പോള്‍ ഒച്ചിഴയുന്ന ശാന്തതയില്‍
ചിലപ്പോള്‍ വെടിയുണ്ടയുടെ വേഗതയില്‍
രണ്ടായാലും ഒരിക്കലവന്‍ എന്നിലേയ്ക്കെത്താതിരിക്കില്ല
ഒരാലിംഗനത്തിന്റെ  മടുപ്പിക്കുന്ന സുഖത്തോടെ
അവനിലേയ്ക്കലിയാന്‍ ഇനിയെത്രനാള്‍ ?
കാത്തിരിപ്പിന് ശാപമോക്ഷം നല്‍കി
പ്രസരിപ്പോടെ അവനെത്തിയെങ്കില്‍ 
ഓരോ പ്രഭാതവും ആകാംക്ഷയോടെ കാത്തിരിപ്പ് തുടങ്ങും
പ്രദോഷമാകുമ്പോള്‍ അവനെക്കാണാതെ മടങ്ങും
രാത്രികളില്‍ ഒരു കള്ളനെപ്പോലെ അവന്‍ വരുമെന്ന് കരുതും
പക്ഷേ വീണ്ടും പ്രഭാതത്തില്‍ നിരാശയോടെ എണീക്കും.
ഈ കാത്തിരിപ്പിന്റെ മടുപ്പിക്കുന്ന മൌനത്തിലേയ്ക്ക്
നിനക്കെന്നേ സ്വാഗതവുമായ് ഞാന്‍ കാത്തിരിക്കുന്നൂ
ഇനിയും വൈകുവതെന്തേ നീ ...... ഇനിയും വൈകുവതെന്തേ?

8 comments :

  1. വരും കാത്തിരിക്കു ആ സ്വപ്നംപൂവണിയും,ആശംസകള്‍

    ReplyDelete
    Replies
    1. ശ്ശോ.... കൊലച്ചതിയായിപ്പോയി!!!..... താങ്ക്സ് ഇടശ്ശേരിക്കാരന്‍ !!

      Delete
  2. കാത്തിരിപ്പിന്റെ സുഖം, അവന്‍ വന്നാല്‍ തീര്‍ന്നു പോവില്ലേ??? അതുകൊണ്ട് കാത്തിരിപ്പ്‌ ആസ്വദിക്കൂ :)

    ReplyDelete
    Replies
    1. തീർച്ചയായും ശ്രുതീ, ആ കാത്തിരിപ്പിനുള്ള സുഖം അതു വേറേ തന്നെയാണേയ്!! :) "Neeyillenkil nee varillenkil enthinen karalin sneham
      Veruthe enthinen nenchil moham....." എന്നല്ലേ കവി പാടിയത്?

      Delete
  3. ആലിങ്കനത്തിനു മടുപ്പിക്കുന്ന സുഖം ഉണ്ടോ ? ആവോ!!!! എനിക്കൊന്നും അറിഞ്ഞൂടാ അങ്ങിനെ ഉള്ള മടുപ്പ് !!!! :( ഒരു വികാര ജീവിയായ എനിക്ക് ചായ തിളച്ചു തൂവി പോകുന്നത് വരെയോ, കഞ്ഞിയില്‍ വെള്ളം വറ്റുന്നത് വരെയോ, എത്ര നേരം വേണേലും ആ സുഖത്തില്‍ ഇരിക്കാന്‍ ഒരു മടുപ്പും ഇല്ല !!!

    പിന്നെ മടുപ്പിക്കണ്ട എന്ന് വിചാരിച്ചാകുമൊ ഇനി വരാത്തെ? അതെ, അത് തന്നെ !! ഈ കാത്തിരുപ്പിനു അങ്ങിനെ മടുപ്പ് ഒന്നും ഇല്ല, അതൊരു സുഖം ഉള്ള ഏര്‍പ്പാടല്ലേ? എന്നും ഉള്ള കാത്തിരുപ്പ് ജീവിക്കാന്‍ ഉള്ള ആസക്തി തന്നെ കൂട്ടും , അല്ലെ? ;)

    ReplyDelete
  4. ദൈവമേ ഈ ചട്ടമ്പി കവിയുടെ ഭാവനയെ 180 ഡിഗ്രി തിരിച്ചു കളഞ്ഞല്ലോ!! മനസ്സില്പോലും ചിന്തിക്കാത്ത കാര്യം പറഞ്ഞ് സാത്വികനായ കവിയെ കാട്ടാളനാക്കി മാറ്റും! മരണത്തിന്റെ ആലിംഗനത്തിനു മടുപ്പിക്കുന്ന സുഖം അല്ലേ? തെരഞ്ഞെടുക്കുന്ന രീതി എന്തായാലും (സ്വയം ക്ഷണിച്ചു വരുത്തിയാലും അറിയാതെ വന്നാലും?) :)

    ReplyDelete
  5. അതേ ഈ മരണത്തിന് മടിപ്പികുന്ന സുഖമാണോ എന്ന് ജീവിച്ചു കൊതി തീരാത്ത എനിക്ക് വെറുതെ ആലോചിച്ചു റ്റൈം വേസ്റ്റ് ആക്കണ്ട കാര്യം ഇല്ല. പിന്നെ ഒരു വായനക്കാരന് എന്തും വ്യാക്ക്യാനിക്കാം , എനിക്ക് "ആലിംഗനം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓടി വരുന്നത് മരണം അല്ല........ സൊ അതെ പറ്റി ചട്ടമ്പി ചര്‍ച്ചയ്ക്കില്ല :( പക്ഷെ ഈ അവസരത്തില്‍ പറയാതെ വയ്യ !! രണ്ടു തരത്തില്‍ വായിച്ചാലും അര്‍ഥം ഉള്ള കവിത !!! അത് എപ്പടി ? കൊള്ളാം, ഇഷ്ടായി :)


    പിന്നെ ഒരു ചോദ്യം : ഈ മരണം എന്ന ആലിംഗനം കാത്തു കാത്തു വളരെ "സാത്വികന്‍" ആയി ഇരിക്കുന്ന കവി എന്തേലും കേട്ടാല്‍ എന്തിനാണു 180 ഡിഗ്രി തിരിഞ്ഞു കാട്ടാളന്‍ ആകുന്നതു? അപ്പൊ ചിന്തിച്ചു അല്ലെ? എന്നിട്ട് ഒരു മരണ കവിതേം ..... ;)

    ReplyDelete
  6. ഏത് സാത്വികനേയും കാട്ടാളനാക്കാന്‍ ഒരു മേനക പോരെ? (ഞാനൊന്നും പറഞ്ഞില്ലേ ഇനി പുതിയ സ്ത്രീസംരക്ഷണ ബില്ല് കാട്ടി മേനകയെങ്ങാനും കൊണ്ട് കേസ് കൊടുത്താലോ? ) :)

    ReplyDelete