Sunday, September 16, 2012

എനിക്കും വേണം ഒരു “ബ്ലോങ്ങാക്കുല”

അപ്പുവിനൊരു “ബ്ലോങ്ങാക്കുല” വേണം എന്ന ആഗ്രഹം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പക്ഷേ ആ ആഗ്രഹം അരങ്ങിട്ടുറപ്പിച്ചത് ഇന്നലെ.  എന്റെ കൂട്ടുകാരൻ പറഞ്ഞു അവരിവിടെ “ബ്ലോങ്ങൻ” മാരുടെ കൂട്ടായ്മ വീണ്ടും നടത്തുന്നൂന്ന്..  കിട്ടുന്ന ബിരിയാണിയെന്തിന് ഒരു “ബ്ലോങ്ങ”യുടെ പേരിൽ ഞാൻ നഷ്ടപ്പെടുത്തണം.  അതു കൊണ്ട് ഞാനും കരുതി ഒരു  “ബ്ലോങ്ങാക്കുല”  തുടങ്ങാം എന്ന്.   സദയം  ആശീർവദിക്കുക.     ഞാൻ അറിഞ്ഞതും കണ്ടതും പറഞ്ഞതുമായ  കാര്യങ്ങൾ -നേരോടെ, നിർഭയം, നിരന്തരം- ഒന്നുമല്ലെങ്കിലും, ഇവിടെ പങ്കുവയ്ക്കാം.  തെറ്റുകൾ പൊറുക്കണം., ക്രിട്ടിസൈസ് ചെയ്യാം, കൊല്ലരുത് പ്ലീസ്... സഹകരണം പ്രതീക്ഷിച്ചുകൊണ്ട്. ബ്ലോങ്ങാക്കുല ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചുകൊള്ളുന്നു.

2 comments :

  1. ((((0)))
    ഹോ കുറെ നാളായി ഒന്ന് ഉത്ഘാടിച്ചിട്ട് ..
    കിടക്കട്ടെ തേങ്ങ ഒരെണ്ണം മണ്ടക്ക് തന്നെ.
    അല്ലങ്കില്‍ വേണ്ട ബോംബായിക്കൊള്ളട്ടെ..
    അതാകുമ്പോ ഓട്ടത്തിന്റെ സ്പീഡ് കൂടൂലോ..

    വിവാദം വിട്ടൊഴിയാത്ത..
    ആളൊഴിയാ ബ്ലോഗായി..
    നീണാള്‍ വാഴട്ടെ...

    ReplyDelete
  2. Ho... Nannaayi... :) "Vivaadam vittozhiyaatha" athenikkishtaayi... enne konnu kolavilikkaan thanneyaa plan alle? :)

    ReplyDelete