വരണമാല്യം
കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ
ആ ദലങ്ങളിൽ പറ്റിയ മൺ തരികൾ കുടഞ്ഞ്
വീണ്ടും മോഹനാരിനാൽ നീ കോർത്തെടുക്കൂ
വരണമാല്യമായ് ചൂടുവാനായില്ലെങ്കിലുമവ
പട്ടടയിൽ എൻ യാത്രയ്ക്ക് കൂട്ടായിരിക്കട്ടെ
കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ
അവസാന വാക്കുകൾ കൊണ്ടെങ്കിലും
നിനക്കാകട്ടെയാ രക്തഹാരം പൂർത്തിയാക്കുവാൻ
കാലമേറെയായ് ഒരോ പൂവിതളും കൂട്ടി വയ്പ്പു ഞാൻ
വാടാതെ നിറം മങ്ങാത്തൊരോർമ്മയായ്
സ്നേഹത്തിൻ മഞ്ഞു തുള്ളി പനിനീരായ് തളിച്ച്
കാലത്തിൻ ചൂടിനാൽ കരിവാളിക്കാതെ കാത്തു ഞാൻ
കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ
------>OoO<------
Picture Curtsey: (C)Dolls of India.com
