1976 ൽ കെ.ജി. ജോർജ്ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് “സ്വപ്നാടനം”. ഡോ. പി.കെ. മോഹൻദാസ് ഗോപിയായും, റാണിചന്ദ്ര സുമിത്രയായും, ഇതിൽ വേഷമിട്ടു; ഇവരെക്കൂടാതെ എം.ജി.സോമനും, മല്ലികയും, പി.കെ.വേണുക്കുട്ടൻ നായരും ഇതിൽ അഭിനയിച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും, മികച്ച ചലച്ചിത്രത്തിനുള്ള കേന്ദ്ര പുരസ്കാരവും ലഭിച്ചിരുന്നു. അക്കാലത്തിറങ്ങിയ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായ ശൈലിയായിരുന്നു കെ.ജി.ജോർജ്ജ് ഈ ചിത്രത്തിൽ സ്വീകരിച്ചിരുന്നത്. അതു കഴിഞ്ഞ് ഒന്നോ രണ്ടൊ ചിത്രങ്ങളിൽ കൂടി ഡോ. മോഹൻദാസ് അഭിനയിച്ചിരുന്നു. പിന്നീട് അദ്ദേഹം അഭിനയം മതിയാക്കി പ്രാക്ടീസിൽ ശ്രദ്ധ ചെലുത്തി. ഇപ്പോൾ ദുബായിൽ ജോലി നോക്കുന്നു(?).
മോഹൻദാസിന്റെ അഭിനയം കാണുമ്പോൾ പെട്ടെന്നോർമ്മ വരുന്നത് അന്തരിച്ച വേണു നാഗവള്ളിയെയാണ്. നല്ലൊരു നടനായിരുന്നു ഡോ. മോഹൻദാസ് പക്ഷേ എന്തുകൊണ്ടൊ മലയാള സിനിമ അദ്ദേഹത്തെ ശ്രദ്ധിക്കാതായി. ഇന്റർനെറ്റിൽ വളരെയധികം തെരഞ്ഞു. അദ്ദേഹത്തെക്കുറിച്ച് ഒരു വരിപോലും ഒരിടത്തും കണ്ടെത്താനായില്ല... അദ്ദേഹത്തെക്കുറിച്ചറിയുന്നവർ ഇത് അപ്ഡേറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
(ചിത്രം : കടപ്പാട് ഗൂഗിൾ സേർച്ച്, വിവരങ്ങൾ : വിക്കിപീഡിയ)
No comments :
Post a Comment