ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾ മനസ്സിലിട്ട് നടക്കാൻ തുടങ്ങിയിട്ട് നീണ്ട വർഷങ്ങളായി .... ചോദിക്കാനുള്ള ആളെ മുന്നിൽ കിട്ടിയിട്ട് ചോദിക്കാനയി ഞാൻ ഒക്കെയും അടുക്കി സൂക്ഷിച്ചു വച്ചു. ഇടയ്ക്കിടക്ക് അവയെടുത്ത് മാറാല മാറ്റി പൊടിതട്ടി തിളക്കി വയ്ക്കും. ഒർക്കൂട്ടിലെയും ഫേസ്ബുക്കിലെയും പ്രണയ സ്ക്രാപ്പുകൾ കാണുമ്പോഴൊക്കെയും ഓർമ്മകൾ നിനക്കു ചുറ്റും പാറിപ്പറക്കും. പറന്നു തളർന്ന് വീണ്ടും ആ ചോദ്യങ്ങൾക്കുമേൽ അടയിരിക്കും.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് നിന്നെ മുന്നിൽ കിട്ടിയപ്പോൾ ഞാൻ കാത്തുവച്ചിരുന്നു ചോദ്യങ്ങൾക്ക് പ്രസക്തിയില്ലാതായി.. കാരണം നിന്റെ ആദ്യ ചോദ്യം “ നിങ്ങൾ ആരാണ്!!!.. ഞാനോർക്കുന്നില്ലല്ലോ” ഒടുവിൽ ഉത്തരമില്ലാത്ത എന്റെ ചോദ്യങ്ങളെ ചാപിള്ളയെപ്പോലെ ഞാൻ കുഴിച്ചുമൂടി..!.
touching
ReplyDelete